ലോക്ഡൗണില്‍, കോവിഡ് ഹോട്ട്സ്പോട്ട് ആയ പാനൂര്‍ നഗരസഭയില്‍ വ്യാജ സീല്‍ ഉപയോഗിച്ച് പാസ് നല്‍കിയതിന് കേസ്. മുസ്ലിംലീഗ് വൈസ് ചെയര്‍പേഴ്സണായ കെ.വി റംലയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് റംലക്കെതിരെ ചാര്‍ജ് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ലോക്ഡൗണില്‍, ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച പോലീസ് ബാരിക്കേഡുകള്‍ നീക്കം ചെയ്തതിന് ഇവര്‍ക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.
കഴിഞ്ഞ ദിവസം ഹോട്ട്സ്പോട്ടിലൂടെ കടന്നു പോയ കാര്‍ പോലീസ് പരിശോധിച്ചപ്പോള്‍, വ്യാജസീല്‍ വച്ച പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന രണ്ടു പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ചെയര്‍പേഴ്സന്റെ സീല്‍ ഉപയോഗിച്ച് റംല അനധികൃതമായി പാസ് നല്‍കിയെന്ന കാര്യം കണ്ടെത്തിയത്.
Post Your Comments