Latest NewsUAENewsGulf

കടുത്ത നിയന്ത്രണങ്ങളോടെ യു.എ.ഇ സജീവമാകുന്നു : ഷോപ്പിംഗ് മാളുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന സമയം ഇങ്ങനെ

അബുദാബി : കടുത്ത നിയന്ത്രണങ്ങളോടെ യു.എ.ഇ സജീവമാകുന്നു , നോമ്പു കാലവും റംസാന്‍ മാസവും കൂടിയായതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് മന്ത്രാലയം. ഷോപ്പിംഗ് മാളുകളും വ്യാപാര കേന്ദ്രങ്ങളും വളരെയധികം നിയന്ത്രണങ്ങളോടെയാണ് തുറന്നിരിക്കുന്നത്. ദുബായ് മാള്‍, നഖീല്‍, ഇബ്ന്‍ ബത്തൂത്ത മാളുകള്‍, ഡ്രാഗന്‍ മാര്‍ട്ട്, ദെയ്‌റ ഗോള്‍ഡ് സൂഖ് എന്നിവ തുറന്നിട്ടുണ്ട്. മാളുകളില്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെയാണു പ്രവേശനം. തെര്‍മല്‍ സ്‌കാനിങ് നടത്തിയാണ് അകത്തേക്കു കടത്തിവിടുന്നത്. പാര്‍ക്കിങ് മേഖല 75 ശതമാനവും ഒഴിച്ചിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദെയ്‌റ ഗോള്‍ഡ് സൂഖില്‍ റീട്ടെയ്ല്‍ കടകള്‍ രാവിലെ 11 മുതല്‍ രാത്രി 9വരെയും ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുമാണു പ്രവര്‍ത്തിക്കുന്നത്.

Read Also : അബുദാബിയില്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു

ഉള്‍ക്കൊള്ളാവുന്നതിന്റെ 30% സന്ദര്‍ശകര്‍ക്കു മാത്രമാണു പ്രവേശനം. ജീവനക്കാരും സന്ദര്‍ശകരും മാസ്‌കും ഗ്ലൗസും ധരിക്കണം. തിയറ്ററുകള്‍, മ്യൂസിയം, പൈതൃക കേന്ദ്രങ്ങള്‍, മസാജ് സെന്ററുകള്‍, വിവാഹ ഹാളുകള്‍, ഉദ്യാനങ്ങള്‍, ബീച്ചുകള്‍, കളിക്കളങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. സര്‍വീസ് പുനരാരംഭിച്ച മെട്രോയിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button