ന്യൂദല്‍ഹി: ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷ്വര്ധന് 3.2 ആണ് ഇന്ത്യയിലെ മരണനിരക്ക്.ഇന്ത്യയില്‍ പതിനായിരക്കണക്കിന് രോഗികള്‍ ആശുപത്രി വിട്ടു. ഇപ്പോഴും ചികിത്സയില്‍ തുടരുന്ന മിക്കവരുടെയും നില ആശ്വാസകരമാണ്. കഴിഞ്ഞ 14 ദിവസമായി ഡബ്ലിംഗ് നിരക്ക് 10.5 ദിവസമായിരുന്നു. എന്നാല്‍ ഇന്ന് അത് 12 ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.രോഗം ഭേദമായി പതിനായിരത്തിലേറെ പേര് ഇതുവരെ ആശുപത്രി വിട്ടു.
നിരവധിയാളുകള്‍ക്ക് ഉടന്‍ ഭേദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്ചയായി കേസുകള്‍ ഇരട്ടിയാകുന്നത് 10.5 ദിവസം കൂടുമ്ബോഴായിരുന്നു. ഇപ്പോഴത് 12 ദിവസമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ഉടന്‍ അവസാനിക്കുമെന്ന് നിതി ആയോഗ് അംഗം വി.കെ. പോള്‍ വ്യക്തമാക്കി.രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് പത്ത് ലക്ഷത്തില്‍ പരം പരിശോധനകള്‍ നടന്നു കഴിഞ്ഞുവെന്നും ഇതും റെക്കോര്‍ഡാണെന്നും ഐ സി എം ആര് അറിയിച്ചു.
രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ 310 ലാബുകളും സ്വകാര്യ മേഖലയില്‍ 111 ലാബുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആസാം എന്നിവിടങ്ങളില്‍ തീവ്രബാധിത മേഖലകള്‍ ഒഴികെയുള്ളിടത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ശ്രമിക് ട്രെയിനുകള്‍ ഇന്നലെയും സര്‍വീസ് നടത്തി.
Post Your Comments