Latest NewsKeralaNews

ഫാ: സേവ്യർ തേലക്കാട്ട് വധക്കേസ് : പ്രതിക്ക് ജീവ പര്യന്തവും ഒരു ലക്ഷം രൂപ പിഴയും

2018 മാർച്ച് ഒന്നിനാണ്  മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ച് ഫാ. സേവ്യറിനെ ജോണി കുത്തി കൊലപ്പെടുത്തിയത്

കൊച്ചി : മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2018 മാർച്ച് ഒന്നിനാണ്  മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ച് ഫാ. സേവ്യറിനെ ജോണി കുത്തി കൊലപ്പെടുത്തിയത്. അമിതമദ്യപാനത്തെ തുടർന്നു ജോണിയെ കപ്യാർജോലിയിൽനിന്നു മാറ്റിനിർത്തിയിരുന്നു. ഏപ്രിലിൽ നടക്കുന്ന തിരുനാളിനു മുൻപ് ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവദിവസം മലയടിവാരത്തെ തീർഥാടക കേന്ദ്രത്തിൽനിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

ഇടതുതുടയുടെ മേൽഭാഗത്താണ് കുത്തേറ്റത്. ഉടൻ തന്നെ താഴ്‌വാരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്നു ഫാ. സേവ്യർ മരണപ്പെടുകയായിരുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button