ന്യൂഡല്‍ഹി : വിദേശത്തുള്ള പ്രവാസികള്‍ മെയ് ഏഴ് മുതല്‍ രാജ്യത്ത് തിരിച്ചെത്തി തുടങ്ങും ഇതിനായി തയ്യാറാകാന്‍
സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാല്‍ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്. മടക്കത്തിനായ് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റജിസട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന ഉണ്ടാകും. യാത്രക്കാര്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താവളങ്ങളില്‍ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും അറിയിച്ചു. ക്വാറന്റീന്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്തും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമാണ് അനുമതി.
Post Your Comments