ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകളും മദ്യവില്‍പ്പന ശാലകളും അടച്ചിട്ടതിനെ തുടന്ന് കേന്ദ്രസര്‍ക്കാറിനുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. കേന്ദ്ര സര്‍ക്കാരിന് മദ്യ വരുമാനത്തിലാണ് വന്‍ ഇടിവ് നേരിട്ടിരിക്കുന്നത്. ഒരു മാസത്തിലേറെയായി മദ്യ വില്‍പ്പന മുടങ്ങിയപ്പോള്‍ നികുതി വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് 27,000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്. സംസ്ഥാനങ്ങളുടെ കണക്ക് ഇതിന് പുറമേയാണ്.
Read also : സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതില്‍ പുതിയ തീരുമാനം ഇങ്ങനെ
ഇതോടെയാണ് മദ്യ വില്‍പ്പന ആരംഭിക്കാന്‍ സംസ്ഥാനങ്ങളടക്കം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, അസം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രം നിര്‍ദേശിച്ച ഇളവ് പ്രയോജനപ്പെടുത്തി ഇന്നുമുതല്‍ മദ്യവില്‍പ്പന അനുവദിച്ചിട്ടുണ്ട്.
കര്‍ണാടകയ്ക്ക് ലോക്ക്ഡൗണ്‍ മൂലം മദ്യ വില്‍പ്പന നിര്‍ത്തേണ്ടി വന്നതിലൂടെ 2050 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
Post Your Comments