ജനീവ : ലോകമാകെ കോവിഡ് ബാധിച്ചുള്ള മരണം രണ്ടര ലക്ഷത്തിലേയ്ക്ക് കടക്കുന്നു . പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ഇതുവരെ ലോകവ്യാപകമായി 34,83,347 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
read also : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
11,08,886 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, സ്‌പെയിന്‍- 2,45,567, ഇറ്റലി- 2,09,328, ഫ്രാന്‍സ്- 1,68,396, ജര്‍മനി- 1,64,967, ബ്രിട്ടന്‍- 1,82,260, തുര്‍ക്കി- 1,24,375, ഇറാന്‍- 96,448, റഷ്യ- 1,24,054, ബ്രസീല്‍- 96,559.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 67,444, സ്‌പെയിന്‍- 25,100, ഇറ്റലി- 28,710, ഫ്രാന്‍സ്- 24,760, ജര്‍മനി- 6,812, ബ്രിട്ടന്‍- 28,131, തുര്‍ക്കി- 3,336, ഇറാന്‍- 6,156, റഷ്യ- 1,222, ബ്രസീല്‍- 6,750.
Post Your Comments