ദുബായ് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇ മന്ത്രാലയം നടത്തുന്ന നടപടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശംസ പിടിച്ചുപറ്റുന്നു. ഇതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ മാസ്‌ക് അടക്കം 44 അവശ്യസാധനങ്ങള്‍ നല്‍കുകയാണ് യുഎഇ അധികൃതര്‍. ഗ്ലൗസ്, സാനിറ്റൈസര്‍, ഭക്ഷ്യസാധനങ്ങള്‍, വിളിക്കാനാവശ്യമായ തുകയോടു കൂടിയ പുതിയ സിം കാര്‍ഡ് തുടങ്ങിയവ അടങ്ങിയ ബോക്‌സ് ആണു നല്‍കുക. സുഖമായിരിക്കുക (ബി വെല്‍) എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് മാനവവിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയത്തിന്റെ ‘കാരുണ്യപ്പെട്ടി’ വിതരണം.
തൊഴിലാളി ദിനത്തോടനുബന്ധിച്ച് തുടക്കമിട്ട ക്യാംപെയ്‌നുമായി യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും ടെലികോം കമ്പനിയായ ഡുവും സഹകരിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതുമായി സഹകരിക്കാം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കാരുണ്യപ്പെട്ടി എന്ന പദ്ധതി
Post Your Comments