ആരോഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു, അതിനാൽ തന്നെ തനിക്ക് ഡേറ്റാ സുരക്ഷയിൽ ആശങ്കയുണ്ടെന്നും , അനുമതി ഇല്ലാതെ പൗരൻമാരെ ഇത്തരത്തിൽ നിരീക്ഷിക്കരുതെന്നുമാണ് രാഹുൽ തന്റെ ആരോപണത്തിൽ വ്യക്തമാക്കിയത്.
എന്നാൽ അടിസ്ഥാന രഹിതമായ രോഹുലിന്റെ ആരോപണത്തിന് കിടിലൻ മറുപടി നൽകിയിരിയ്ക്കുകയാണ് കേന്ദ്ര വിനിമയ മന്ത്രി രവിശങ്കർ പ്രസാദ്, ഇന്ത്യയെ അറിയാത്തവരിൽ നിന്ന് കടംകൊണ്ട ട്വീറ്റുകളുമായാണ് രാഹുലെത്തുന്നതെന്നും ആരോഗ്യ സേതു ആപ്പ് ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
കൂടാതെ ആരോഗ്യ സേതു ആപ്പ് ഏറ്റവും കൃത്യതയോടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആപ്പാണെന്നും രവിശങ്കർ പ്രസാദ് രാഹുലിന് മറുപടി നൽകി.
Post Your Comments