
തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കി നഴ്‌സ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് നെല്ലായി പോങ്കോത്ര തെക്കുംപുറം ആന്‍ഡ്രൂസിന്‍റെ ഭാര്യ ഷീബയാണ് രൂപ സംഭാവന നൽകിയത്. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി ഒരു ലക്ഷം രൂപ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുമാണ് നൽകിയത്. ചെക്ക് മന്ത്രി വി.എസ് സുനില്‍കുമാറിന് കൈമാറി.
Post Your Comments