Latest NewsKeralaNattuvarthaNewsCrime

അരുംകൊലയും ആത്മഹത്യയും; മാത്തൂരിൽ സംഭവിച്ചത് ഹൃദയഭേദകം

മാനസിക പ്രശ്‌നമുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി

പാലക്കാട്; പാലക്കാടിനെ ഞെട്ടിച്ച് പിഞ്ചോമനകളുടെ അരുംകൊലയും ആത്മഹത്യയും, പാലക്കാട് മാത്തൂരില്‍ രണ്ട് മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു, പല്ലന്‍ ചാത്തനൂരില്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയാണ് മക്കളെ കൊലപെടുത്തി തൂങ്ങിമരിച്ചത്, ഇവരുടെ കുട്ടികളായ ആറ് വയസുകാരന്‍ ആഗ്നേഷ്, അഞ്ചു വയസുകാരി ആഗ്നേയ എന്നിവരെയാണ് അമ്മയായ കൃഷ്ണകുമാരി കൊലപെടുത്തിയത്, രണ്ടുകുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

വർഷങ്ങളായി കൃഷ്ണകുമാരിക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി,, യുവതിയുടെ ഭര്‍ത്താവും അമ്മയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല.

പാലക്കാട് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ മഹേഷ് ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്, മുറിയില്‍ റൊട്ടി, ശീതളപാനിയകുപ്പി എന്നിവ കണ്ടെത്തിയിട്ടുണ്ട്, മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കുഴല്‍മന്ദം പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button