Latest NewsNewsIndia

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ നിരവധി പേർക്ക് കോവിഡ്

ലഡാക്: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ പുതുതായി 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലഡാക്കിലെ ചുച്ചോക് യോക്മ സ്വദേശികള്‍ക്കാണ് രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കണക്കാണിത്. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ കമീഷണറാണ് ഇക്കാര്യമറിയിച്ചത്. കേന്ദ്ര ഭരണപ്രദേശത്ത് ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയർന്നു. ഇതുവരെ രോഗം ബാധിച്ചത് 39,980 പേർക്കാണ്. രാജ്യത്താകെ ചികിത്സയിലുള്ളത് 28,064 പേർ. 10631 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 2644 പോസിറ്റീവ് കേസുകളും 83 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീസ് കേസുകളിൽ 26 ശതമാനം പേർ രോഗ മുക്തരാകുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ALSO READ: സംസ്ഥാനത്തെ കോവിഡ് ആശുപത്രികൾക്ക് മുകളിലൂടെ വ്യോമസേന പൂക്കൾ വിതറി; ആത്മ വിശ്വാസത്തോടെ പോരാളികളായ ആരോഗ്യ പ്രവർത്തകർ

ഡൽഹിയിൽ 24 മണിക്കൂറിനിടെ 384 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ മാത്രം 4122 കൊവിഡ് ബാധിതരാണുള്ളത്. ഗുജറാത്തിൽ 5054 പോസിറ്റീസ് കേസുകളും 262 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗം പോസിറ്റീസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് അഹമ്മദാബാദിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button