വാഷിംഗ്ടണ്‍ : ലോകത്തെ വന്‍ശക്തികളായ അമേരിക്കയും ചൈനയും വീണ്ടും കൊമ്പുകോര്‍ക്കുന്നു. വ്യാപാര യുദ്ധത്തിനു ശേഷം കൊറോണയുടെ ഉത്ഭവത്തെ കുറിച്ചുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും മുറുകുന്നതിനിടെയാണ് ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിന് സൈനികരെയുമാണ് അമേരിക്കന്‍ വ്യോമസേന വിന്യസിച്ചിരിക്കുകയാണ്. നാലു ബോംബറുകളും ഗുവാമിലാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.
യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ ഗുവാമിലെ ആന്‍ഡേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു, ബി -1 ബി ലാന്‍സറുകളില്‍ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്ക് പറന്നതായും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാന്‍ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു.
അതേസമയം പുതിയ നടപടി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല.
Post Your Comments