Latest NewsNewsInternational

കൊറോണ വൈറസ് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവെച്ചു : വാക്സിന്‍ നിര്‍മാണത്തില്‍ ചൈന മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ തയ്യാറായില്ല

ചൈനയ്‌ക്കെതിരെ രഹസ്യാന്വേഷണ വിവരങ്ങള്‍ പുറത്ത്

ബെയ്ജിങ് : കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന ചൈനയെ പുകഴ്ത്തിയെങ്കിലും ഇപ്പോള്‍ ചൈനയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 ന് കാരണമായ സാര്‍സ് കോവ്-2 വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം ചൈന മറച്ചുവെച്ചു. വാക്സിന്‍ നിര്‍മാണത്തില്‍ മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ തയാറായില്ലെന്നും ‘ഫൈവ് ഐസ്’ രഹസ്യാന്വേഷണ ഏജന്‍സികളാണ് കണ്ടെത്തിയിരിക്കുന്നത് . വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ ‘ഫൈവ് ഐസ്’ കണ്ടെത്തിയിരുന്നു. ഇവരുടെ രേഖകള്‍ ചോര്‍ന്നതില്‍നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

read also : അമേരിക്കയെ തള്ളിപ്പറഞ്ഞും ചൈനയെ പുകഴ്ത്തിയും ലോകാരോഗ്യ സംഘടന

രാജ്യാന്തര സുതാര്യതയ്ക്കു നേരെ നടത്തിയ ആക്രമണമായിരുന്നു ചൈനയുടെ നടപടിയെന്നും 15 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. കൊറോണ നേരിട്ടതിനെക്കുറിച്ച് ഓണ്‍ലൈനില്‍ ഉയര്‍ന്ന സംശയങ്ങളും ചൈന നീക്കം ചെയ്തു. വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിനു സമീപത്തുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്നതിനു തെളിവു ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്ട്രേലിയന്‍ സാറ്റര്‍ഡെ ടെലഗ്രാഫാണ് രേഖകള്‍ പുറത്തുവിട്ടത്. വവ്വാലുകളുമായി ബന്ധപ്പെട്ട വൈറസുകളെക്കുറിച്ച് അപകടകരമായ പരീക്ഷണങ്ങളാണു ലാബില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകരാജ്യങ്ങളില്‍നിന്നു മറച്ചുവച്ച ചൈന, രോഗത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും രഹസ്യമായി നശിപ്പിക്കുകയായിരുന്നു. ലബോറട്ടറി സാംപിളുകള്‍ നശിപ്പിച്ചു, വെറ്റ് മാര്‍ക്കറ്റ് സ്റ്റാളുകള്‍ അണുവിമുക്തമാക്കി, മറ്റു രാജ്യങ്ങള്‍ സാംപിള്‍ ആവശ്യപ്പെട്ടത് തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണു ചൈന ചെയ്തതെന്നും രേഖകളില്‍ പറയുന്നു.

‘സാര്‍സ് വേരിയേഷന്‍’, ‘വുഹാന്‍ സീഫുഡ് മാര്‍ക്കറ്റ്’, ‘വുഹാന്‍ അണ്‍നോണ്‍ ന്യുമോണിയ’ എന്നീ വാക്കുകള്‍ നീക്കം ചെയ്തു. അയല്‍രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടും ഹ്യൂബെ പ്രവിശ്യ അടച്ചിട്ട ചൈന മറ്റു രാജ്യങ്ങള്‍ നടപ്പാക്കിയ യാത്രാ വിലക്കിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ജനുവരി 23ന് വുഹാന്‍ ലോക്ഡൗണ്‍ ചെയ്യുന്നതിനു മുമ്പു തന്നെ ആയിരക്കണക്കിന് ആളുകള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button