Latest NewsUAENews

സ്വദേശത്തേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്‌ത പ്രവാസികളുടെ എണ്ണം 4 ലക്ഷം കടന്നു

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയർന്നു.

Read also: യുഎഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

അതേസമയം വിദേശത്തുനിന്നുള്ള പ്രവാസികളിൽ 61009 പേർ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മടങ്ങുന്നത്. അവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70638 പേരും, സന്ദർശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജയിൽ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാൽ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ പേരു വിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button