Latest NewsIndiaNews

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 2411 പേര്‍ക്ക്​ ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ച്‌​ 1223 പേരാണ്​ മരിച്ചത്​. അതില്‍ ശനിയാഴ്​ചയാണ്​ 71 പേരുടെ മരണം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഡല്‍ഹിയിലെ കപാഷേരയില്‍ 44 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തുടര്‍ന്ന്​ ഈ മേഖല പൊലീസ്​ സീല്‍ ചെയ്​തു. 10 ദിവസം മുമ്ബാണ്​ ഇവരെ പരിശോധനക്ക്​ വിധേയമാക്കിയത്​.

ഏപ്രില്‍ 18ന്​ കോവിഡ്​ സ്​ഥിരീകരിച്ചയാളുമായി സമ്പർക്കം പുലര്‍ത്തിയിരുന്നു ഇവരെന്ന്​ സംശയിക്കുന്നു. സ്​ഥിതിഗതികള്‍ പരിഗണിച്ച്‌​ കോവിഡ്​ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി മാര്‍ച്ച്‌​ 24ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ രണ്ടാഴ്​ചത്തേക്ക്​ കൂടി നീട്ടിയിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button