യുഎഇ; കൊവിഡ് 19- ചികിത്സയിൽ മുന്നേറി യുഎഇ, കൊറോണ രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്, വാർത്ത ഇതിനോടകം ലോകശ്രദ്ധ ആകർഷിച്ച് കഴിയ്ഞ്ഞു.
കൂടാതെ ഇത്തരത്തിൽ യുഎഇയില്‍ 73 രോഗികള്‍ക്കു മൂലകോശ ചികിത്സ വിജയകരമായി നടത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു, ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകള്‍ പുനരുജ്ജീവിപ്പിച്ച്, പ്രതിരോധ പ്രതികരണം ക്രമീകരിക്കുകയാണ് ചെയ്യുന്നത്,
ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
കൂടാതെ നിലവിൽ പരീക്ഷണം നടത്തുന്ന രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.നിര്‍ണ്ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദിച്ചു.കൊറോണപ്രതിരോധത്തിനായി ആഗോളതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇതു സഹായിക്കുമെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി.
Post Your Comments