ലണ്ടന്‍ : കോവിഡില്‍ നിന്നും യൂറോപ്പ് പതുക്കെ കരകയറുകയാണ്. 1930കള്‍ക്കുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കു ലോകം നീങ്ങുന്നതിനിടെയാണ് ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പള്ളികള്‍ തുടങ്ങിയ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. യൂറോപ്പില്‍ രോഗികള്‍ 14.15 ലക്ഷം കവിഞ്ഞു. മരണം 1.38 ലക്ഷത്തിലേറെ കവിഞ്ഞു
യൂറോപ്പില്‍ ഏറ്റവും രോഗികളുള്ള സ്പെയിനില്‍ 7 ആഴ്ചയ്ക്കു ശേഷം പൊതുസ്ഥലത്തു വ്യായാമം അനുവദിച്ചു. മാസ്ക് നിര്‍ബന്ധമാക്കി പൊതുഗതാഗതം നാളെ മുതല്‍ ആരംഭിയ്ക്കുമ ഓസ്ട്രിയയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടക്കം കടകള്‍ തുറന്നു.
അതേസമയം, യുഎസില്‍ ടെക്സസ്, സൗത്ത് കാരലൈന അടക്കം പന്ത്രണ്ടിലേറെ സംസ്ഥാനങ്ങളില്‍ റസ്റ്ററന്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു.
Post Your Comments