Latest NewsKeralaNews

നാളെ മുതൽ കേരളത്തിലെ ബാങ്കുകളുടെ പ്രവൃത്തിസമയം സാധാരണനിലയിൽ

തിരുവനന്തപുരം : നാളെ മുതൽ കേരളത്തിലെ ബാങ്കുകൾ സാധാരണനിലയിൽ പ്രവർത്തിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്‌വൈസറി പുറത്തിറക്കി, ഇതനുസരിച്ച് എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവും ആയിരിക്കും. കോവിഡ് കണ്ടെയിൻമെന്റ് സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചാണ് ബാങ്കുകൾ തുറക്കുന്നതും പ്രവർത്തിക്കുന്നതും.

,സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനമാണ്, ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി, പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. നിലവിൽ 401 പേർ ഇതുവരെ സുഖം പ്രാപിച്ചു. . 95 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button