KeralaNattuvarthaLatest NewsNews

കൂട്ടമായിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കി പോലീസിനെ വെല്ലുവിളിച്ചു; യുവാക്കൾ അറസ്റ്റിൽ

പിടിക്കാമെങ്കില്‍ പിടിക്കൂ എന്നര്‍ത്ഥത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു

എടപ്പാൾ; കൂട്ടമായിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കി, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം മൂതൂര്‍ വെള്ളറമ്പില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കി അതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇവര്‍ പിടിക്കാമെങ്കില്‍ പിടിക്കൂ എന്നര്‍ത്ഥത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ നിന്നും സംഭവമറിഞ്ഞ അപ്പോള്‍ തന്നെ പോലീസ് ഇവരെ കെയ്യോടെ പൊക്കി, അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, അഞ്ചു പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

shortlink

Post Your Comments


Back to top button