വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധത്തില്‍ അമേരിക്കയെ തള്ളിപ്പറഞ്ഞും ചൈനയെ പുകഴ്ത്തിയും ലോകാരോഗ്യ സംഘടന. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടന്നാക്രമിച്ചതിന് പിന്നാലെയാണ് ചൈനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരിക്കുന്നത്. . കൊറോണ വൈറസിനെ ചൈന കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ചൈനയെ പ്രശംസിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ സ്ഥിതി ഗതികള്‍ സാധാരണ രീതിയിലേക്ക് എത്തിച്ചതില്‍ മറ്റ് രാജ്യങ്ങള്‍ ചൈനയെ കണ്ട് പഠിക്കണമന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ലോകാരോഗ്യ സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്.
ലോകാരോഗ്യ സംഘടനയെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ പിആര്‍ ഏജന്‍സിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ട്രംപ് ഉന്നയിച്ച വിമര്‍ശനം. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഡിസംബറിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസില്‍ ലോകാരോഗ്യ സംഘടനയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട ട്രംപ് ലോകാരോഗ്യ സംഘടനയക്ക് നല്കിവന്നിരുന്ന സാമ്പത്തിക സഹായവും നിര്‍ത്തലാക്കിയിരുന്നു.
Post Your Comments