കല്പറ്റ: വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. ചെന്നൈയിലെ മാര്‍ക്കറ്റില്‍നിന്ന് ചരക്കെടുത്തശേഷം 26നാണ് ഇയാൾ തിരിച്ചെത്തിയത്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ഇദ്ദേഹത്തിന്റെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
Read also:സമൂഹ വ്യാപന ഭീഷണി ഒഴിവായി എന്നു പറയാൻ സാധിക്കില്ല; ഇനിയും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
96 പേര് ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലാണ്; 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമുണ്ട്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാംപിൾ പരിശോധനയ്ക്ക് അയച്ചു.
Post Your Comments