ന്യൂഡല്‍ഹി: രാജ്യത്ത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമിക് സ്പെഷ്യല്‍ സര്‍വീസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള മറ്റ് സര്‍വീസുകളൊന്നും ആരംഭിച്ചിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. അതിനാല്‍ തന്നെ ആരും റെയില്‍വേ സ്റ്റേഷനിലേക്ക് വരരുതെന്നും റെയില്‍വേ അറിയിച്ചു. ലോക്ക്ഡൗണ്‍, മേയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളല്ലാത്തെ മറ്റു സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ല. എന്നാല്‍ ട്രെയിനുകള്‍ പുനരാരംഭിച്ചതായി തെറ്റിദ്ധരിച്ച് ആളുകള്‍ സ്റ്റേഷനുകളില്‍ എത്തുന്ന അവസ്ഥയുണ്ടായി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് സ്വന്തം നാടുകളില്‍ മടങ്ങിയെത്തുന്നതിനാണ് ശ്രമിക് സ്പെഷ്യല്‍ സര്‍വീസ് ആരംഭിച്ചിയ്ക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെത്തി വെറുതേ ആള്‍ക്കൂട്ടമുണ്ടാക്കരുതെന്നും റെയില്‍വേ അറിയിച്ചു.
Post Your Comments