ഭോപ്പാൽ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 40,000 തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളില്‍ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.
ഇതിനായി മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളുടെ ആവശ്യമായ വിവരങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന് നല്‍കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഐ.സി.പി. കേശാരിക്ക് ചൗഹാന് നിര്‍ദേശം നല്കി.
മഹാരാഷ്ട്രയില്‍ 50,000, ഗുജറാത്തില്‍ 30,000, തമിഴ്നാട്ടില്‍ 8,000, കര്‍ണാടകയില്‍ 5,000, ആന്ധ്രാപ്രദേശില്‍ 10,000, ഗോവയില്‍ 3,000 പേരും അടങ്ങുന്ന ഒരു ലക്ഷത്തിലധികം തൊഴിലാളികളാണ് ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിലുള്ളതെന്നാണ് കേശാരി പറഞ്ഞു.
Post Your Comments