കൊല്‍ക്കത്ത: ശ്വാസതടസം മൂലം ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് 56 കാരിയായ അഖ്താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില വഷളായി വെള്ളിയാഴ്ച പുലര്‍ച്ചെ അവര്‍ മരിച്ചു. തുടര്‍ന്നാണ് രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തത്.
കൊല്‍ക്കത്തയില്‍ നിന്ന് 15കി.മി അകലെയുള്ള കുമാര്‍ഹതിയിലെ സാഗോര്‍ ദത്ത ആശുപത്രിയിലാണ് സംഭവം.തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സംഭവത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം ആശുപത്രിയിലേക്ക് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments