Latest NewsKeralaNews

സമൂഹ വ്യാപന ഭീഷണി ഒഴിവായി എന്നു പറയാൻ സാധിക്കില്ല; ഇനിയും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു സമൂഹ വ്യാപന ഭീഷണി ഒഴിവായി എന്നു പറയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും നല്ല ജാഗ്രത വേണം. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണു സർക്കാർ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: വിദേശത്തുനിന്ന് മടങ്ങാൻ 3.98 ലക്ഷം പ്രവാസികൾ; സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം

സംസ്ഥാനത്തിനു പുറത്തു വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്നു കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തേണ്ടതുണ്ട്. അപ്പോൾ രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button