ഇന്‍ഡോര്‍: സിമന്റ് മിക്സറിന്റെ ഡ്രമ്മിനുള്ളില്‍ ഒളിച്ചിരുന്ന് ജന്മനാട്ടില് തിരിച്ചെത്താന്‍ ശ്രമിച്ച് അതിഥി തൊഴിലാളികള്‍. മധ്യപ്രദേശില്‍നിന്ന് ഉത്തര്‍പ്രദേശിലെ ലക്നൗവിലേക്ക് 18 തൊഴിലാളികളാണ് ഇത്തരത്തിൽ കടക്കാന്‍ ശ്രമിച്ചത്. ഇന്‍ഡോര്‍, ഉജ്ജയ്ന്‍ അതിര്‍ത്തിയില്‍ വച്ച് ട്രക്ക് പൊലീസ് തടഞ്ഞപ്പോഴാണ് മിക്സറിനുള്ളില്‍ ഒളിച്ചിരിക്കുന്ന തൊഴിലാളികളെ കണ്ടത്. ട്രക്ക് ഡ്രൈവറുടെ അസാധാരണമായ പ്രതികരണത്തില്‍ സംശയം തോന്നിയാണ് പോലീസ് സിമന്റ് മിക്സർ പരിശോധിച്ചത്.
ഇതിൽ നിന്ന് തൊഴിലാളികളെ പുറത്തിറക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഇവരെ റോഡില്‍ നിരത്തി നിര്‍ത്തി എണ്ണമെടുക്കുന്നതും വിഡിയോയിലുണ്ട്. തൊഴിലാളികളെ പിന്നീട് ക്വാറന്റീന് കേന്ദ്രത്തിലെത്തിച്ചു പരിശോധന നടത്തി.
#WATCH 18 people found travelling in the mixer tank of a concrete mixer truck by police in Indore, Madhya Pradesh. DSP Umakant Chaudhary says, “They were travelling from Maharashtra to Lucknow. The truck has been sent to a police station & an FIR has been registered”. pic.twitter.com/SfsvS0EOCW
— ANI (@ANI) May 2, 2020
Post Your Comments