ദില്ലി : രാജ്യത്ത് മൂന്നാംഘട്ടത്തിലേക്ക് ലോക്ക്ഡൗണ്‍ എത്തിയതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് അയല്‍ സംസ്ഥാനങ്ങള്‍. മേയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുക. ഇതോടെ ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടക്കുകയുകയും തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടുകയും ചെയ്തിരിക്കുകയാണ്. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.
യു.പിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ദില്ലിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ദില്ലിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം. ദില്ലിയിലേക്കോ, ദില്ലിക്ക് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പോലും ഇളവില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ഫ്യു പാസ് നിര്‍ബന്ധമാക്കിയാണ് യു പി സര്‍ക്കാരിന്റെ നിയന്ത്രണം. ദില്ലിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്.
Post Your Comments