അഭിമാന നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ടെക്സാസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറുമുഖം മന്തിരം, ടെക്സാസ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളായ അമൃത് ഭാര്‍ഗവ്, സഞ്ജയ് നന്ദ എന്നിവരുടെ ഗവേഷണ പഠനം ദിവസങ്ങള്‍ക്ക് മുമ്പാണ് ജൂള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചത്.
Also read : വ്യത്യസ്ത ഫോണുകളിൽ ഒരു അക്കൗണ്ട് : പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്
സ്മാര്‍ട്ഫോണുകളിലും, ലാപ്ടോപ്പുകളിലുമെല്ലാം ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയേക്കാൾ കൂടുതല്‍ നേരം ഊര്‍ജം സംഭരിക്കാന്‍ ഈ ബാറ്ററിക്കാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ഊര്‍ജം നല്‍കാന്‍ ലിഥിയം സള്‍ഫര്‍ ബാറ്ററിക്ക് സാധിക്കും.
അതോടൊപ്പം ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ ഭാരക്കുറവിലും കുറഞ്ഞ ചിലവിലും ലിഥിയം സള്‍ഫര്‍ ബാറ്ററി നിര്‍മിക്കാനാവും.സള്‍ഫര്‍ ഉപയോഗിക്കുന്നതിനാലാണ് ഭാരം കുറയുന്നത്. സള്‍ഫര്‍ ഏറെ ലഭ്യമായ വസ്തുവായതിനാല്‍ ചിലവ് കുറയ്ക്കാനാവും. ബാറ്ററി ദൈര്‍ഘ്യം ഉറപ്പുവരുത്തുന്നതോടൊപ്പം സുരക്ഷയും ഒരുക്കേണ്ടതിനാൽ ഈ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകാൻ സമയം ഇനിയും നീണ്ടേക്കും
Post Your Comments