ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പേരിലുള്ള മാസ്‌ക് പദ്ധതിയെ കുറിച്ച് വ്യാജ പ്രചാരണം മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. മാസ്‌കുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുമെന്നാണ് വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിനൊപ്പം ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ മാസ്‌കുകള്‍ ഓര്‍ഡര്‍ ചെയ്യാമെന്നാണ് പറയുന്നത്. പ്രധാനമന്ത്രി മാസ്‌ക് യോജന പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത് എന്നാണ് വ്യാജ പ്രചാരണം. എന്നാല്‍ പിഎം മാസ്‌ക് യോജന എന്ന പദ്ധതി കേന്ദ്രസര്‍ക്കാരിനില്ല എന്നതാണ് സത്യം. പലരും സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലിങ്കില്‍ വിശ്വസിച്ച് ഓര്‍ഡര്‍ ചെയ്യുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലംഘിച്ചാല്‍ പിഴയീടാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് മറപിടിച്ചാണ് വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയില്‍ നടക്കുന്നുണ്ട്. ഇതിലൊന്നും വിശ്വസിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments