Latest NewsJobs & VacanciesNews

ഡോക്ടർ ,റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് നിയമനം

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പി.എച്ച്.സിയില്‍ ആരോഗ്യകേരളം വയനാട് എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 3ന് വൈകീട്ട് അഞ്ചിനുള്ളില്‍ dpmwyndhr@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Also read : ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ആരോഗ്യകേരളം വയനാട് റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ്ടു പാസ്സായവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് രണ്ടുവര്‍ഷത്തെ റേഡിയേഷന്‍ ടെക്‌നോളജിസ്റ്റ് കോഴ്‌സ് പാസ്സായവര്‍ക്കും അപേക്ഷിക്കാം. എ.ഇ.ആര്‍.ബി രജിസ്‌ട്രേഷന്‍, റേഡിയേഷന്‍ പ്രൊഫഷണല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. കോബാള്‍ട്ട് തെറാപ്പി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 3ന് വൈകീട്ട് അഞ്ചിനുള്ളില്‍ dpmwyndhr@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്പറില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button