Latest NewsNewsBahrainGulf

കോവിഡ് : ഖത്തറിൽ രോഗ ബാധിതരുടെ എണ്ണം 14000കടന്നു, ആശങ്ക

ദോഹ : ഖത്തറിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ എണ്ണം 14000കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 പേരില്‍ നടത്തിയ പരിശോധനയിൽ 776 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ  രോഗികളുടെ എണ്ണം  14,872 ആയി. 98 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,534 ആയി വര്‍ധിച്ചിട്ടുണ്ട്.

13,326 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 12 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ആകെ 1,017,28 പേർ കോവിഡ് പരിശോധനക്ക് വിധേയമായതോടെ പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയാണുള്ളത്.

Also read : അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സര്‍ക്കാര്‍ ഉടന്‍ നാട്ടിലെത്തിക്കണം; നോര്‍ക്ക രജിസ്ട്രേഷന്‍ തട്ടിപ്പ് : കൊടിക്കുന്നില്‍ സുരേഷ് എം.പി

ബഹ്‌റൈനിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 129 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1608 ആയി ഉയർന്നു. ഒരാളുടെ നില ഗുരുതരം. ഒരാളുടെ നില ഗുരുതരം. 53 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 553 ആയി ഉയർന്നു. മരണം 8 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button