ന്യൂ ഡല്‍ഹി: ലോക്ക് ഡൗണ്‍ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന് നിർണായക യോഗം ചേരും. ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ തീരുമാനിച്ച ശേഷമുള്ള സാഹചര്യം യോഗം ചർച്ച ചെയ്യും.
വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച ശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തും. ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറാണെന്ന് അഡ്മിറല്‍ കരണ്‍ബീര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള കൂടിയാലോചനയും ഇന്ന് തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന എപ്പോഴെന്ന് ഇന്ന് വ്യക്തമാകും.
ALSO READ: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍; കാശ്മീരിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 35,365 ആയി ഉയര്‍ന്നു. 1152 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 9065 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 10,498 പേര്‍ക്കാണ് ഇവിടെ മാത്രം വൈറസ് ബാധിച്ചത്.
Post Your Comments