Latest NewsKeralaNews

അധ്യാപകരെയും കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനം; 24 മണിക്കൂര്‍ സേവനം

കാസര്‍കോട് : കോവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം തന്നെ നിരവധി മേഖലയിലുള്ളവരും പങ്കാളികളാകാറുണ്ട്. എന്നാൽ ഇനി മുതൽ ഇതിലേക്ക് അധ്യാപകരേയും നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ കാസര്‍കോടായിരിക്കും അധ്യാപകരെ നിയോഗിക്കുക. തുടർന്ന് മറ്റ് ജില്ലകളിലേക്കും തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.

മറ്റ് രാജ്യങ്ങളിൽ നിന്നും  ആളുകള്‍  എത്താനുള്ള   സാഹചര്യത്തിൽ കോവിഡ് ഡ്യൂട്ടിക്കായി കൂടുതൽ  ആളുകളെ ആവശ്യമുള്ളത് കൊണ്ടാണ് അധ്യാപകരെ നിയോഗിക്കുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കും.

അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ഗതാഗതം ഇല്ലാത്ത സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി വാഹനത്തില്‍ എത്തിച്ചായിരിക്കും സേവനം ഉറപ്പാക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button