Latest NewsNewsGulfOman

ഒമാനിൽ മെയ് മാസത്തെ ഇന്ധന വിലയിൽ മാറ്റം : പുതിയ നിരക്കിങ്ങനെ

മസ്‌ക്കറ്റ് : ഒമാനിൽ മെയ് മാസത്തെ ഇന്ധന വിലയിൽ മാറ്റം. ഏപ്രിലിനെ അപേക്ഷിച്ച് നിരക്ക് വർദ്ധിച്ചിട്ടുണ്ട്. പുതിയ വില ഷെൽ ഒമാൻ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇതനുസരിച്ച് എം 91 പെട്രോൾ ലിറ്ററിന് 210 ബൈസയാണ് വില. കഴിഞ്ഞ മാസമിത് 203 ബൈസയായിരുന്നു. എം 95 ലിറ്ററിന് 214 ബൈസയിൽ നിന്ന് 221 ബൈസയായി ഉയർന്നു. ഡീസൽ ലിറ്ററിന് 251 ബൈസയാണ് വില. കഴിഞ്ഞ മാസം ഇത് 245 ബൈസയായിരുന്നു. ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളും മെയ് മാസത്തെ ഇന്ധന വില നേരത്തെ പ്രഖ്യാപിച്ചിരുന്നു

Also read : കോവിഡ് : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി മരിച്ചു : രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

അതേസമയം ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച 99 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 58 വിദേശികളും 41 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നും ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2447ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 495 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. കോവിഡ് ബാധിച്ച് പതിനൊന്നു പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button