മുംബൈ: പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റില്‍. അഞ്ചു പേരാണ് അറസ്റ്റിലായത്. ഇതുവരെ 115 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ 9 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 16 ന് ആണ് പാല്‍ഘര്‍ ജില്ലയില്‍ രണ്ട് സന്യാസിമാരെ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൂട്ടക്കൊല ചെയ്തത്. സന്യാസിമാരായ രണ്ടുപേരും ഡ്രൈവറുമടക്കം കണ്ടിവാലിയില്‍ നിന്നും പാല്‍ഘര്‍ മേഖലയിലൂടെ ഗുജറാത്തിലേക്ക് പോകുന്ന വഴിക്കാണ് ആള്‍ക്കൂട്ടം വണ്ടി തടഞ്ഞ് ആക്രമണം നടത്തിയത്.
Post Your Comments