UAELatest NewsNewsGulf

യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വര്‍ധന

ദുബായ് : യുഎഇയില്‍ 552 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 12,481 ആയി. ഇതുവരെ 105 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം 100 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 2429 ആയി. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.

എന്നാൽ യുഎഇ യിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍  ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു . ഇതിന്റെ ഭാഗമായി ദുബായ് മെട്രോ സര്‍വീസ് പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. കൂടാതെ റസ്റ്റോറന്റുകളിലും കടകളിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കളെത്തുന്നുണ്ട്.

അതേസമയം ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ മരിച്ചു. 58,052പേരില്‍ രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 1351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button