വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയും ചൈനക്കെതിരെയും വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതായും, അതില്‍ സംഘടന ലജ്ജിക്കണമെന്നും ട്രംപ് അതിരൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം. കൂടാതെ കോവിഡ് 19 മൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് ചൈനയുടെ മേല്‍ അധിക തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ടു പോകുകയാണെന്നും ട്രംപ് അറിയിച്ചു.
ഏറെ ദുരൂഹതകൾ നിറഞ്ഞ ജസ്‌ന കേസിൽ വഴിത്തിരിവ്, ജസ്‌നയെ കണ്ടെത്തിയതായി റിപ്പോർട്ട് , ഗർഭിണിയെന്ന് സൂചന
നിലവിലെ തീരുവകള്‍ മൂലം കോടിക്കണക്കിന് ഡോളര്‍ അമേരിക്ക വാങ്ങുന്നതിനാല്‍ താന്‍ വീണ്ടും പ്രസിഡന്റാവുന്നതില്‍ ചൈനയ്ക്ക് താത്പര്യമില്ലെന്നും ജോ ബൈഡനെയാണ് അവര്‍ക്ക് താല്‍പര്യമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.കൊറോണ വൈറസ് പടരാന്‍ കാരണം ചൈനയുടെ നിലപാടുകളാണെന്ന് അമേരിക്കയ്ക്കു പുറമെ ജര്‍മനി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നിലപാട് എടുത്തിട്ടുണ്ട്.കോവിഡ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ തുറന്നടിച്ച ട്രംപ് നേരത്തെ സംഘടനയ്ക്കു നല്‍കുന്ന സാമ്ബത്തിക സഹായം നിര്‍ത്തലാക്കിയിരുന്നു.
മഹാമാരി തടയുന്നതില്‍ ഗുരുതര വീഴ്ച വരുത്തി എന്ന് ആരോപിച്ചാണ് ധനസഹായം നിര്‍ത്തിയത്. ചൈനയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. അതെ സമയം അമേരിക്കയില്‍ 2,146 പേര്‍കൂടി മരിച്ചു. ആകെ മരണം 63,801 ആയി. പുതിയതായി 29,530 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ 674 പേര്‍കൂടി മരിച്ചു.ആകെ മരണസംഖ്യ 26,771 ആയി. 268 പേര്‍കൂടി മരിച്ച സ്‌പെയിനില്‍ ആകെ മരണസംഖ്യ 24,543 ആയി. ഇറ്റലിയില്‍ ആകെ മരണസംഖ്യ 27,967 ആയി. ഇന്നലെ 285 പേര്‍കൂടി മരിച്ചു.
Post Your Comments