NattuvarthaLatest NewsIndiaNews

ക്ഷമക്കൊക്കെ ഒരു പരിധിയില്ലേ? ലോക്ക് ഡൗണിൽ വിവാഹം മാറ്റിവച്ചത് 2 തവണ; പ്രതിശ്രുത വരനും വധുവും ഒളിച്ചോടി

മകളെ തിരക്കിയിറങ്ങിയ വീട്ടുകാർ അവസാനമാണ് കത്ത് കണ്ടെടുക്കുന്നത്

നാ​ഗർകോവിൽ; ലോക്ക് ഡൗൺ ആണെന്നത് ശരിതന്നെ, അതിനാൽ വിവാഹം മാറ്റിവക്കേണ്ടി വന്നത് ഒന്നല്ല 2 തവണയാണ്, ആർക്കായാലും അക്ഷമ തോന്നും, അങ്ങനെ പ്രതിശ്രുത വരനും വധുവുമാണ് ഒളിച്ചോടിയത്.

കന്യാകുമാരി തിങ്കൾ ചന്തക്ക് സമീപമുള്ള ​ഗ്രാമത്തിലെ 20 വയസുള്ള പെൺകുട്ടിയാണ് പ്രതിശ്രുത വധു, വരൻ നാ​ഗർകോവിൽ നിന്നുള്ള 28 കാരനും, 4 മാസം മുൻപാണ് വീട്ടുകാർ ഇവരുടെ വിവാഹം ഉറപ്പിച്ചത്. മാർച്ച് 15 നാണ് വിവാഹം ഉറപ്പിച്ചിരുന്നത്, എന്നാൽ അപ്രതീക്ഷിതമായെത്തിയ കൊറോണ ഇതെല്ലാം തകിടം മറിച്ചു.

ലോക്ക് ഡൗൺ നീട്ടിയതോടെ വിവാഹം വീണ്ടും നീട്ടിവയ്ച്ചു, എന്നാൽ ഞായറാഴ്ച്ച വീടിനടുത്തുള്ള തോട്ടത്തിൽ പോയ യുവതി തിരികെയെത്തിയില്ല, മകളെ തിരക്കിയിറങ്ങിയ വീട്ടുകാർ അവസാനമാണ് കത്ത് കണ്ടെടുക്കുന്നത്.

നിങ്ങൾ വിവാഹം മാറ്റിവച്ചത് ഞങ്ങളെ വിഷമിപ്പിച്ചു, ഞാൻ എനിക്ക് നിശ്ചയിച്ച ആളുടെ കൂടെ പോകുകയാണെന്ന് പറഞ്ഞാണ് യുവതി കത്തെഴുതിയത്, നാടും നാട്ടുകാരും ഇരുവർക്കുമായി തിരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments


Back to top button