ചണ്ഡിഗഡ്: ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ അക്രമികള്‍ കൈ വെട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. പഞ്ചാബ് പൊലീസിലെ സബ് ഇന്‍സ്പെക്ടറായ ഹര്‍ജീത് സിംഗാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പഞ്ചാബ് പൊലീസിനും ഹര്‍ജീത് സിംഗ് നന്ദി അറിയിച്ചു. 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഹര്‍ജീത് സിംഗ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് അമരീന്ദര്‍ സിംഗ് നന്ദി അറിയിക്കുകയും ചെയ്തു.ഏപ്രില്‍ 12 ന് പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വെച്ചാണ് ഹര്‍ജീത് സിംഗിന് നേരെ ആക്രമണം ഉണ്ടായത്. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സംഘമാളുകള്‍ പോലീസിനെ ആക്രമിച്ചത്.
ഒരു പോലീസുദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റു. മൂന്ന് പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പട്യാല സനൗര്‍ പച്ചക്കറി ചന്തയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമിസംഘത്തിലെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ എത്തിയ സംഘം പോലീസ് ബാരിക്കേഡുകള്‍ വണ്ടി കൊണ്ട് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് പോലീസുകാരന് വെട്ടേറ്റത്.
Post Your Comments