KeralaLatest NewsNews

സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് ബാധ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് ബാധ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നാണ് രോഗബാധ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികള്‍ വന്നതുവഴി ലഭിച്ചതാണ് ചില കേസുകളെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക് : 14പേർ  രോഗമുക്തി നേടി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍കോടുമാണ് ഇന്ന് ഓരോ കേസുകള്‍ പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. നിയന്ത്രണങ്ങളെ വക വയ്ക്കാതെ കൂട്ടംകൂടാനുള്ള പ്രവണത സംസ്ഥാനത്ത് ഉണ്ടാവുന്നുണ്ട്. നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button