KeralaNattuvarthaLatest NewsNews

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ഭീഷണി; മജ്നാസ് വീണ്ടും അറസ്റ്റില്‍

പെണ്‍കുട്ടിയുടെ ഫോട്ടോ മോശമായി ചിത്രീകരിച്ച്‌ അവര്‍ക്ക് തന്നെ അയച്ചുകൊടുക്കുകയാണ് പ്രതി ചെയ്തിരുന്നത്

കോഴിക്കോട്; വീണ്ടും സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോശമായി ചിത്രീകരിച്ച്‌ അവര്‍ക്ക് തന്നെ അയച്ചുകൊടുക്കുകയാണ് പ്രതി ചെയ്തിരുന്നത്, തുടർന്നാണ് ഭീഷണി.

കൂടാതെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തലശ്ശേരി ജയിലിലേക്കയച്ചു, സമാനസ്വഭാവമുള്ള മറ്റൊരു കേസില്‍ മജ്നാസിനെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു, പോക്സോ വകുപ്പ് ഇല്ലാത്തതിനാല്‍ ആ കേസില്‍ ജാമ്യം ലഭിച്ചിരുന്നു.

shortlink

Post Your Comments


Back to top button