കര്‍ണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത വധു ആത്മഹത്യ ചെയ്തു. കര്‍ണാടക തുംകുര ജില്ലയിലെ സിറയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഈ മാസം 26നായിരുന്നു സിറയില്‍ തന്നെയുള്ള ആണ്‍കുട്ടിയുമായി പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയായിരുന്നു ഇവർ വിവാഹം നടത്തിയിരുന്നത്. വിവാഹത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ ശിശു വികസന ഓഫീസർ സുരേഖ തഖെ ബാലവിവാഹ നിരോധന നിയമം -2006, പോക്സോ എന്നിവ പ്രകാരം സിറ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന സംസ്ഥനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കര്‍ണാടക. ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2013 മുതൽ 2017 വരെ രാജ്യത്താകെ 1516 കേസുകൾ രജിസ്റ്റർ ചെയ്തു. 2017ലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments