USALatest NewsIndiaNews

ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഇരുവരുടെയും മൃതദേഹങ്ങള്‍ ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ന്യുക്കഡ റസ്റ്റോറന്റ് ഉടമകളായ ഗരിമൊ കോഠാരി(35), ഭര്‍ത്താവ് മന്‍മോഹന്‍ മല്‍(37) എന്നിവരെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്.

ഗരിമൊയുടെ മൃതദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലും ഭര്‍ത്താവ് മന്‍മോഹന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെടുത്തത്. പാചകകലയില്‍ വിദഗ്ധയായ ഗരിമൊയാണ് റസ്‌റ്റോറന്റിന്റെ ചുമതലകള്‍ വഹിച്ചിരുന്നത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ഗരിമയുടെ ശരീരത്തില്‍ നിറയെ മര്‍ദനത്തിന്റെ പാടുകളുണ്ടെന്നും അസ്വഭാവിക മരണത്തിന് കേസെടുത്തതായു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button