കൊല്ലം; ഇനിയും കേരളം പൂർണമായും കൊവിഡ് മുക്തമാകാത്ത സാഹചര്യത്തിൽ മഴക്കാലത്ത് പ്രളയവും വരികയാണെങ്കിൽ നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കൊവിഡിന്റെ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമായ വേളയിൽ പ്രളയം വരികയാണെങ്കിൽ ആ സമയത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നത് കൊവിഡ് പ്രതിരോധത്തിന് തടസ്സമായേക്കാം.
കൂടാതെ നേരത്തെ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ ശ്രദ്ധയോടെ ഇടപെട്ട് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം, മന്ത്രി പറഞ്ഞു. ഈ വേളയിൽ ഫയൽ തടസങ്ങൾ ഇല്ലാതെ നടപടികൾ വേഗത്തിലാക്കണം, മുൻകാലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി തടസം നീക്കണമെന്നും മന്ത്രി നിർദേശിച്ചു.
പ്രധാനമായും നദികളിലെ ഒഴുക്കിന് യാതൊരു തടസ്സവുമില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം, ഓടകൾ, തോടുകൾ, കുളങ്ങൾ എന്നിവയിൽ മാലിന്യങ്ങൾ നീക്കം ചെയ്യണം, ക്യാമ്പുകളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളിൽ സേവനം ചെയ്യാൻ തയ്യാറാകുന്നവരെ പ്രവൃത്തികളിൽ സഹകരിപ്പിക്കാമെന്നും ഇതിനായി തൊഴിൽ വകുപ്പിന്റെ സഹായം തേടണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments