ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കുറ്റം തെളിയുന്നത് വരെ ശിക്ഷ നൽകരുതെന്ന് സിപിഎം പിബി. കേന്ദ്രം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗുരുതര പിഴവുകളുണ്ടെന്ന് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന ലോകമെങ്ങും അംഗീകരിച്ച നീതിന്യായ തത്വത്തിന് വിരുദ്ധമാണ് ഓര്‍ഡിനന്‍സിലെ മൂന്ന്(സി), മൂന്ന്(ഡി) വകുപ്പുകള്‍.
ഈ രണ്ട് വകുപ്പുകളും മൂലനിയമം ഭേദഗതി ചെയ്ത് ചേര്‍ത്തതാണ്. ഇത് തെറ്റാണെന്നു പോളിറ് ബ്യുറോ പറയുന്നു. ജന്മഭൂമി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിനെതിരായി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിയമപരമായ സംരക്ഷണം നലക്കുന്ന ഓര്‍ഡിനന്‍സിലെ ഈ രണ്ട് വ്യവസ്ഥകള്‍ നിയമത്തിന്റെ ദുരുപയോഗത്തിനും പീഡനങ്ങള്‍ക്കും വഴിതെളിക്കും. മൂന്ന്(സി), മൂന്ന്(ഡി) വകുപ്പുകള്‍ നീക്കം ചെയ്യണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.
കൊല്ലപ്പെടുമ്പോൾ സുചിത്ര ഗർഭിണിയായിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ
1897 ലെ പകര്‍ച്ചവ്യാധി രോഗ നിയമത്തില്‍ ഭേദഗതി വരുത്തി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കൊറോണ ബാധിച്ച തബ്ലീഗുകാര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ചികിത്സക്കിടെ വ്യാപകമായി ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓര്‍ഡിനന്‍സുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.ആക്രമണം ഉണ്ടായാല്‍ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റി; കത്തിക്കാനും ശ്രമം, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്
ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി തീര്‍പ്പ് കല്‍പ്പിക്കണം. ആക്രമണം ഗുരുതരമല്ലെങ്കില്‍ മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും, അര ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ആക്രമണവും പരിക്കും ഗുരുതരമാണെങ്കില്‍ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും, ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും.വാഹനങ്ങള്‍, സ്വത്തുക്കള്‍, ക്ലിനിക്കുകള്‍ എന്നിവ നശിപ്പിച്ചാല്‍ അവയുടെ വിപണിവിലയുടെ രണ്ട് മടങ്ങ് ഉത്തരവാദികളില്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കും ഇതാണ് പുതിയ നിയമം.
Post Your Comments