വാഷിംഗ്ടണ്‍ ഡിസി: കോവിഡ് കാലത്തെ ഇന്ത്യയുടെ സഹകരണം മികച്ചതെന്ന് വ്യക്തമാക്കി അമേരിക്ക. ഇന്ത്യയുടെ സഹകരണത്തെ അമേരിക്ക അഭിനന്ദിച്ചു. ഇന്ത്യ നല്കിയ സഹകരണം മികച്ചതായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
ചില അത്യാവശ്യ മരുന്നുകള്‍ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ കയറ്റുമതി വില ഇന്ത്യ പിന്‍വലിച്ചത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തെന്ന് പോംപെയോ കൂട്ടിച്ചേര്‍ത്തു. ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ അനുസ്മരിച്ചായിരുന്നു ഈ വാക്കുകള്‍.
ALSO READ: മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; കോവിഡ് ഭീതിയിൽ വലഞ്ഞ് ഉദ്ധവ് സർക്കാർ
ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, ജപ്പാന്, ന്യൂസിലന്‍ഡ്, ഉത്തരകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായും അമേരിക്ക സഹകരിക്കുന്നുണ്ടെന്നും പോംപെയോ പറഞ്ഞു.
Post Your Comments