ലക്നൗ; ബുലന്ദ്ഷഹറിൽ 2 സന്യാസിമാരെ അമ്പലത്തിനുള്ളിൽ കയറി വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ചുണ്ടായ തർക്കത്തിൽ സഞ്ജയ് റാവത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി യോഗി ആദിത്യനാഥ്.
നിങ്ങൾ മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ മതി , ഉത്തർ പ്രദേശിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാമെന്നാണ് യോഗി റാവത്തിന് ട്വീറ്റിലൂടെ മറുപടി നൽകിയത്.
യുപിയിൽ നിയമവാഴ്ച്ചയുണ്ട്, നിയമം ലംഘിക്കുന്നവരുടെ കാര്യത്തിൽ കർശനമായി ഇടപെടും, ബുലന്ദ്ശഹർ കൊലപാതകത്തിൽ എത്ര പെട്ടെന്നാണ് നടപടിയെടുത്തത്.
കുറ്റവാളികളെ വളരെ വേഗം പിടികൂടുകയും ചെയ്തു. നിങ്ങൾ നിങ്ങളുടെ മഹാരാഷ്ട്രയിലെ കാര്യങ്ങൾ നോക്കിയാൽ മതി, യുപിയിലെ കാര്യങ്ങൾ താൻ നോക്കിക്കൊള്ളാമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
Post Your Comments