കല്‍പറ്റ : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി. പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. ബത്തേരിയില്‍ മാസ്‌ക് ധരിക്കാത്തതിന് ഒരാളില്‍ നിന്നു പിഴ ഈടാക്കി.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയാണ് വയനാട് പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. കടകളില്‍ സാനിറ്റൈസര്‍ വച്ചില്ലെങ്കില്‍ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചിട്ടുണ്ട്.
Post Your Comments