ദുബായ് : മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. ഏപ്രിൽ മാസത്തെ വില തന്നെ മെയിലും തുടരുമെന്നും മാറ്റമില്ലെന്നും യുഎഇ ഇന്ധന വില സമിതി ബുധനാഴ്ച അറിയിച്ചു. ഇതുപ്രകാരം സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 1.91 ദിർഹം, സ്പെഷ്യൽ 95 ലിറ്ററിന് 1.80 ദിർഹം, ഡീസലിന് ലിറ്ററിന് 2.06 ദിർഹം എന്നിങ്ങനെ വില തുടരും.
May fuel ⛽ prices as per the #UAE fuel committee are out. Check them below. #InspiringEnergy
إليكم أسعار الوقود ⛽ لشهر مايو وفقاً لما ذكرته لجنة متابعة أسعار الوقود في الإمارات. #طاقة_مُلهمة pic.twitter.com/6qcLROnWoB— ENOC (@enoc_official) April 29, 2020
ഏപ്രിലിൽ ഇന്ധന വില കുറഞ്ഞിരുന്നു. മാർച്ചിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.16 ദിർഹമായിരുന്ന വില 1.91 ദിർഹമായി കുറഞ്ഞു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.04 ദിർഹത്തിൽ നിന്നും 1.80ആയും ഡീസൽ ലിറ്ററിന് 2.25 ദിർഹത്തിൽ നിന്ന് 2.06 ദിർഹത്തിലേക്കാണ് വില കുറഞ്ഞത്.
Post Your Comments